കേരള വ്യാപാരി വ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് വാർഷിക സമ്മേളനം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജൻ ഫാമിലി അധ്യക്ഷത വഹിച്ചു. ട്രഷറർ എ.വിജയൻ വരവ്- ചെലവ് കണക്ക് അവതരിപ്പിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി ബേബി ശ്രീകൃഷ്ണപുരം, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുധീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എ.വി മുഹമ്മദ്, ഏരിയ സെക്രട്ടറി മഹിമ സിദ്ധിഖ്, ഏരിയ ട്രഷറർ രേവതി വേണു, എൽ.സി സെക്രട്ടറി കെ.ആർ വിജയമ്മ, പഞ്ചായത്തംഗം ആനി വിനു, മുൻ ജില്ലാ കമ്മിറ്റിയംഗം അമ്പാടി സുരേഷ്, എ.എ അബ്ദുൾ മജീദ്, രക്ഷാധികാരി വി.എസ് ശിവാസ് എന്നിവർ സംസാരിച്ചു. പി.കെ മുഹമ്മദ് സ്വാഗതവും ട്രഷറർ എ. വിജയൻ നന്ദിയും പറഞ്ഞു.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള കിറ്റ് വിതരണവും സംഘടിപ്പിച്ചു.
ഭാരവാഹികൾ:
എ.എ മജീദ് ഷഹല (പ്രസിഡന്റ്), ടി.കെ മുഹമ്മദ് (സെക്രട്ടറി), എ.വിജയൻ (ട്രഷറർ), പി.ടി അശോകൻ (വൈസ് പ്രസിഡന്റ്), ഇ.കെ മണികണ്ഠൻ (ജോയിന്റ് സെക്രട്ടറി).
