Trending

ഇട്ടോണം പീപ്പിൾസ് വില്ലേജ് നിർമ്മാണം തുടങ്ങി

നിർധനരായ പത്ത് കുടുംബങ്ങൾക്ക് കറുകപുത്തൂർ ഇട്ടോണത്ത് വീടൊരുങ്ങുന്നു. പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും ചേർന്നാണ് 'പീപ്പിൾസ് വില്ലേജ്' എന്ന പേരിൽ വീടുകൾ ഒരുക്കുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു.

ബൈത്തുസ്സക്കാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് തറക്കല്ലിടൽ കർമ്മവും മുഖ്യ പ്രഭാഷണവും നടത്തി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹാശിം ഹദ്ദാദ് തങ്ങൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഫൗസിയ സുലൈമാൻ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ.സി.പി ഫർഹത്ത്, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് ഫാസില ടീച്ചർ, പെരിങ്ങോട് സലഫി മസ്ജിദ് പ്രസിഡൻ്റ് ഒ.എം.എ കരീം, വെൽഫെയർ പാർട്ടി തൃത്താല മണ്ഡലം പ്രസിഡൻ്റ് അൻവർ സാദത്ത്, ജമാഅത്തെ ഇസ്‌ലാമി തൃത്താല ഏരിയ പ്രസിഡൻ്റ് സി.ഖാലിദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സി.ജി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി  പി.മുഹമ്മദ് മുസ്‌തഫ സമാപനവും പ്രാർഥനയും നടത്തി. ഹിഷാം അബ്ദുൽ ഖാദർ ഖിറാഅത്ത് നിർവഹിച്ചു. ടി.കെ അബ്ദുൽ ഖാദർ സ്വാഗതവും കെ.സാബിർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം