സരസ് മേളയിൽ വിപണി കീഴടക്കി ഒഡീഷയിലെ സ്വർണ്ണ പുല്ല് ഉല്പന്നങ്ങൾ

ഒഡീഷയിലെ നദീകരകളിൽ തിളങ്ങി നിൽക്കുന്ന ഗോൾഡൺ ഗ്രാസിന് സൗന്ദര്യം മാത്രമല്ല അലങ്കാര വസ്തുക്കളുടെ മനോഹാരിത കൂടിയുണ്ട്. ചാലിശ്ശേരിയിൽ നടക്കുന്ന പതിമൂന്നാമത് സരസ് മേളയിലെ 189-ാം നമ്പർ സ്റ്റാളിലെ ഒഡീഷ പുല്ലുകൊണ്ട് തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ വിപണി കീഴടക്കുകയാണ്. 

ചെറിയ വീശറി , ഹാൻ്റ് ബാഗ്, കൊട്ട, വിവിധ തരം പെട്ടികൾ തുടങ്ങി നിരവധി ഉല്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. ഒഡീഷ്യയിലെ ഗ്രാമീണ സ്വയം സഹായ സംഘത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രഗതി ഗോൾഡൺ ഗ്രാസ് പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങളാണ് മനോഹരങ്ങളായ  കരകൗശല വസ്തുക്കൾ തയ്യാറാക്കിയത്. മൂന്നുറിലധികം തൊഴിലാളികളുടെ അധ്വാനമാണ് ഈ മനോഹാരിതയ്ക്ക് പിന്നിൽ. നൂറ് രൂപ മുതലാണ് വില.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന സരസ് മേളയിൽ ആദ്യമായാണ് എത്തുന്നതെന്ന് സ്റ്റാളിന് നേതൃത്വം നൽകുന്ന സരോജിനി പറഞ്ഞു. മേളയുടെ മികച്ച സംഘാടനത്തിൽ വളരെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം