മാസമൊന്ന് കഴിഞ്ഞിട്ടും പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടിയില്ല; കുടിനീർപ്പുഴയായി നിരത്ത് !

കറുകപുത്തൂർ- ആറങ്ങോട്ടുകര റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനിടയിലാണ്  പുതുക്കുളങ്ങര കാവ് അമ്പലവട്ടം ബസ്റ്റോപ്പിന് സമീപം പൈപ്പ് പൊട്ടിയത്. ഒരു മാസം മുമ്പാണ് സംഭവം. 

കുടിവെള്ളം വിതരണം ചെയ്യുന്ന ദിവസങ്ങളിൽ ഈ നിരത്ത് കുടിനീർപ്പുഴയായി മാറും. പല തവണ പരാതി പറഞ്ഞിട്ടും ഇതിനൊരു പരിഹാരം ഇതുവരെയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 

വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നോ റോഡ് കരാറുകാരൻ്റെ ഭാഗത്ത് നിന്നോ യാതൊരു നീക്കവും ഉണ്ടാവാത്തതിനാൽ വേനൽ രൂക്ഷമാവുന്ന സമയത്ത് ലിറ്റർ കണക്കിന് കുടിവെള്ളമാണ് നഷ്ടപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം