ബസ്സിന്നടിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ കൊടകരയിലാണ് സംഭവം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്ക്കൂട്ടർ യാത്രക്കാരി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്.

ഇന്നലെ രാത്രി കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് അപകടമുണ്ടായത്. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ആഫിദയുടെ ദേഹത്തിലൂടെ ഈ സമയം അതുവഴി വന്ന ബസ് കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ആഫിദ മരിച്ചു.  പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Scooter passenger dies after falling under bus 

The incident took place in Kodakara, Thrissur. The scooter passenger died after the bus ran over her body.

The deceased has been identified as Afida (28), a native of Irinjalakuda.

The accident took place on the Vellikulangara road in Kodakara last night. The scooter that Afida was riding hit another bike. A bus passing by ran over Afida's body, which had fallen on the road.

Afida died on the spot. The body was handed over to her relatives after the postmortem. The police have registered a case in the incident.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം