കോഴിക്കോട് - തൃശൂർ ഹൈവേയിൽ അക്കിക്കാവിൽ വീണ്ടും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു.
ഇന്ന് രാവിലെ എട്ടരയോടെ കമ്പിപ്പാലത്ത് നിയന്ത്രണം വിട്ട ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ചാണ് അപകടം.
സ്കൂട്ടർ യാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ബസ് എതിർ ദിശയിലായിരുന്ന സ്കൂട്ടറിലും നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ തകർന്നു. കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.
ഈ ഭാഗത്ത് മഴ സമയത്ത് വാഹനങ്ങളുടെ അമിതവേഗത സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ലോ ഫ്ലോർ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരണപ്പെട്ടിരുന്നു.
Tags
Accident
