പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ അഡീഷണൽ ബാച്ച് അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ്

പ്ലസ് വൺ അലോട്ട്മെൻ്റുകൾ പൂർത്തിയായപ്പോഴും  നൂറുക്കണക്കിന്  വിദ്യാർത്ഥികൾ അഡ്‌മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ അഡീഷണൽ ബാച്ച് അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് പട്ടാമ്പി നഗരസഭാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 

കൗൺസിൽ പ്രസിഡണ്ട് കെ.ടി കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.പി ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. 

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത്, സംസ്ഥാന പ്രവർത്തക സമിതി അംഗം പി.പി റഷീദ് തങ്ങൾ, നേതാക്കളായ  ടി.പി ഉസ്‌മാൻ, ഉമ്മർ പാലത്തിങ്ങൽ, മുസ്‌തഫ പോക്കുപ്പടി തുടങ്ങിയവർ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർ കെ.മുഹമ്മദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 

പുതിയ ഭാരവാഹികൾ :

കെ.എം.എ ജലീൽ (പ്രസിഡണ്ട്).  പി.ഷാഹുൽ ഹമീദ്, ഇ.ടി റഷീദ്, എം.കെ. അബ്‌ദുറഹ്‌മാൻ. പി.അബൂബക്കർ (വൈസ് പ്രസിഡണ്ടുമാർ). ഒ.പി ഷുക്കൂർ (ജനറൽ സെക്രട്ടറി). യു.കെ ഷറഫുദ്ദീൻ, അഷറഫ് പറമ്പിൽ, എ.കെ.എം റഷീദ്, പി.കുഞ്ഞിക്കമ്മു (ജോ.സെക്രട്ടറിമാർ). വി.കെ സൈനുദ്ധീൻ (ട്രഷറർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം