നാഗലശ്ശേരി ഗ്രാമപഞ്ചായത്തും നാഗലശ്ശേരി കൃഷിഭവനും സംയുക്തമായി തിരുവാതിര ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഞാറ്റുവേല ചന്തയും കർഷക സഭയും നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി മോഹൻദാസ് അദ്ധ്യക്ഷനായി.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ വെളിയംതടം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ഹസീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി സുലൈഖ, വാർഡ് മെമ്പർമാരായ മുസ്തഫ, ടി.യു ഉദയൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ഒ.രാജൻ മാസ്റ്റർ, നാഗലശ്ശേരി കൃഷി ഓഫീസർ എം.എസ് സൂര്യ, കൃഷി അസിസ്റ്റന്റ് ജയ എന്നിവർ സംസാരിച്ചു.
തിരുവാതിര ഞാറ്റുവേല കൃഷിക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ, നടീൽ വസ്തുക്കൾ, കീടരോഗ നിയന്ത്രണ ഉപാധികൾ, മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ, കൃഷിക്ക് ആവശ്യമായ യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു.
പച്ചക്കറി കൃഷി രീതിയെ കുറിച്ച് കർഷകർക്ക് വാസിം ഹാജി പരിശീലന ക്ലാസ് നയിച്ചു. പരിശീലന ക്ലാസ്സിൽ പങ്കെടുത്തവർക്ക് കീടരോഗ നിയന്ത്രണ ഉപാധികൾ നൽകി. തുടർന്ന് കിസാൻ ക്രെഡിറ്റ് കാർഡ്, SMAM പദ്ധതി എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ കർഷകർക്ക് വിശദീകരണം നടത്തി.
