പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പട്ടാമ്പി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീലിന് തുടക്കം കുറിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുക, വരും തലമുറയ്ക്കായി മരങ്ങൾ വച്ച് പിടിപ്പിക്കുക തുടങ്ങിയ ലക്ഷ്യവുമായി പട്ടാമ്പി റോട്ടറി ക്ലബ് നടപ്പിലാക്കുന്ന "ഗ്രോ ട്രീസ് ആൻ്റ് പ്രൊട്ടക്ട് എൻവിയോൺമെന്റ്" എന്ന പദ്ധതിയുടെ ഭാഗമായി പട്ടാമ്പി കിഴായൂർ ഗവ.യുപി സ്കൂളിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡണ്ടും വനമിത്ര അവാർഡ് ജേതാവുമായ മുരളീധരൻ വേളെരി മഠം വൃക്ഷത്തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക പി.ടി ശ്രീലത, റോട്ടറി ക്ലബ് അംഗങ്ങളായ ഡോക്ടർ സി.ബാലസുബ്രഹ്മണ്യം, എൻ.മുരളീധരൻ എന്നിവർക്കൊപ്പം അധ്യാപകരായ പി.കെ മുഹമ്മദാലി, ഇ.കെ ശ്രുതി, സി.രഞ്ജിനി, എം.എ സൈഫുന്നിസ എന്നിവരും വിദ്യാർത്ഥികളും പങ്കെടുത്തു.
