'വിട പറയാം ലഹരിയോട്, കാത്തുസൂക്ഷിക്കാം നമ്മെ തന്നെ' എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം അക്കിക്കാവിൽ നടന്നു.
പി.എസ്.എം ഡെന്റൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ ബി.സുബിൻ നിർവ്വഹിച്ചു.
കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം മുഖ്യാതിഥിയായി പങ്കെടുത്തു.
പുനർജനി ഡീ അഡിക്ഷൻ സെന്റർ ക്ലീനിക്കൽ സൈക്കോളജിസ്റ്റും കേരള പ്രകൃതി സംരക്ഷണ സംഘം മനഃശാസ്ത്രം പുരസ്ക്കാരം-2026 അവാർഡ് ജേതാവുമായ ഫാദർ ഫ്രാങ്ക്ലിൻ വർഗ്ഗീസ് ലഹരി വിരുദ്ധ ക്ലാസിനു നേതൃത്വം നൽകി.
കേരള പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോർഡിനേറ്റർ എൻ.ഷാജി തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം ഏരിയാ സെക്രട്ടറി അഷറഫ് ബ്രോഷർ കൈമാറി.
ലഹരിക്കെതിരെ കലാലയങ്ങളിൽ പ്രദർശിപ്പിക്കുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവ്വഹിച്ച ടെലി ഫിലിം പ്രദർശിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ.ഷാജി വർഗ്ഗീസ്, കോളേജ് അഡ്മിനിസ്ട്രേറ്റർ ലുക്മാൻ, പി.എസ്.എം സ്റ്റാഫ് അഡ്വൈസർ ഡോ.ആർ രാഹുൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്വിസിൽ വിജയികളായ അമൃത, ആദിത്യൻ എന്നിവർക്ക് വൃക്ഷത്തൈകളും മെഡലും സമ്മാനമായി നൽകി. പദ്ധതിയുടെ ഓർമ്മ മരം കോളേജ് അധികൃതർക്ക് കൈമാറി.
ലഹരി വിരുദ്ധ ദിനം മുതൽ കേരളപ്പിറവി ദിനം വരെ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
