കേരള കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനം : കൂറ്റനാട് സ്വാഗതസംഘം രൂപീകരിച്ചു.

ആഗസ്ത് 10, 11 തീയതികളിൽ കൂറ്റനാട് വാവനൂർ ഗാമിയോ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം നടന്നു.

കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ സി.പി.ഐ.എം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി പ്രസേനൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കെ രാജേന്ദ്രൻ, ജില്ല സെക്രട്ടറി എം.ആർ മുരളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യുസ്, ശോഭന പ്രസാദ്, പി.മമ്മിക്കുട്ടി എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം വി.കെ ചന്ദ്രൻ, സി.ഐ.ടി.യു ജില്ല പ്രസിഡൻ്റ് പി.എൻ മോഹനൻ, സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, കർഷക സംഘം ഏരിയ സെക്രട്ടറി പി.കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

501 അംഗ സംഘാടക സമിതി രൂപീകരിച്ചു. പി.മമ്മിക്കുട്ടി എം.എൽ.എ, വി.കെ ചന്ദ്രൻ, പി.എൻ മോഹനൻ (രക്ഷാധികാരികൾ),  ടി.പി മുഹമ്മദ് (ചെയർമാൻ), പി.കെ ബാലചന്ദ്രൻ (കൺവീനർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം