പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 2025-26 വർഷത്തെ ഗ്രാജ്വറ്റ് കോൺവൊക്കേഷൻ സെറിമണി 'മെസ്കോൺ 2K26', കോളേജ് ഹാളിൽ നടന്നു.
ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി ജഗതി രാജ് ഉദ്ഘാടനം ചെയ്തു. ബിരുദം അറിവിൻ്റെ താക്കോൽ മാത്രമാണെന്നും നൈപുണ്യ വികസനവും തുടർപഠനവും നിരന്തരം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധ്യതകളെ ഉൽസാഹപൂർവ്വം ഉപയോഗിക്കുന്നവരാണ് ഉയരങ്ങൾ കീഴടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ.റഹീം ഫസൽ മുഖ്യ അതിഥിയായി. ചെയർമാൻ എൻ. അബൂബക്കർ, സെക്രട്ടറി ഹംസ കെ സൈദ്, ട്രഷറർ സി.വി ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ, എം.ഇ.എസ് സി.ബി.എസ്.സി ചെയർമാൻ ഡോ.കെ.പി അബുബക്കർ, സ്കൂൾ ചെയർമാൻ ഡോ.കെ.പി മുഹമ്മദ് കുട്ടി, സെക്രട്ടറി ഡോ.അബ്ദുൽ ഗഫൂർ, ഓപ്പൺ യൂനിവേഴ്സിറ്റി റീജണൽ ഡയറക്ടർ സി. വനജ, വൈസ് ചെയർമാൻ എഞ്ചി. അബ്ദുല്ല, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, പി.ടി.എ വൈസ് പ്രസിഡൻ്റ് സുലൈമാൻ വിളത്തൂർ, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, വിവിധ വകുപ്പധ്യക്ഷന്മാർ, എം.ഇ.എസ് ജില്ലാ താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

