അക്ഷരജാലകം ബുക്സ് & പബ്ലിക്കേഷൻസ് വർഷം തോറും നൽകി വരുന്ന സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള എം.എസ് കുമാർ സ്മാരക അവാർഡ് പ്രഖ്യാപിച്ചു.
ചരിത്ര അധ്യാപകനും ഗവേഷകനുമായ സി.ചിത്രമേഖനാണ് ഈ വർഷത്തെ അവാർഡിന് അർഹനായത്. റിട്ടയേർഡ് മാർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ കൂടിയായ ചിത്രമേഖൻ കുളപ്പുള്ളി കണയം സ്വദേശിയാണ്.
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്കൃത കോളേജിലെ കോൺട്രാക്ട് അസിസ്റ്റന്റ് പ്രൊഫസർ ആയ ചിത്രമേഖൻ, കലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ എം.ഇ.എസ് കല്ലടി കോളേജിൽ ചരിത്ര വിഷയത്തിൽ ഗവേഷകനാണ്.
UGC-NET ജേതാവും, ദേശീയ- അന്തർദേശീയ സെമിനാറുകളിൽ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് ജേതാവുമാണ്. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല യുടെ പട്ടാമ്പി സംസ്കൃത കോളേജിലെ സപ്പോർട്ട് സെൻ്ററിൻ്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും പട്ടാമ്പി സെൻ്ററിനെ കേരളത്തിലെ മികച്ച കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ചിത്രമേഖൻ. 10,000 രൂപ വിലമതിക്കുന്ന പുസ്തകങ്ങളും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പട്ടാമ്പിയുടെ സാഹിത്യ സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സംഭാവന നൽകിയ എം.എസ് കുമാർ മാസ്റ്ററുടെ സ്മരണാർത്ഥമാണ് അക്ഷരജാലകം ഈ പുരസ്കാരം ഏർപ്പെടുത്തിയത്. പുരസ്കാര സമർപ്പണം ഒക്ടോബറിൽ പട്ടാമ്പിയിൽ നടക്കുമെന്ന് അക്ഷരജാലകം പ്രവർത്തകർ അറിയിച്ചു.

അഭിനന്ദനങ്ങൾ മാഷേ 👍
മറുപടിഇല്ലാതാക്കൂ🎉 അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂCongrats and God bless you
മറുപടിഇല്ലാതാക്കൂCongrats Sir
മറുപടിഇല്ലാതാക്കൂCongrats sir
മറുപടിഇല്ലാതാക്കൂഞാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെസപ്പോർട്ടിംഗ് സെന്ററായ പട്ടാമ്പി സംസ്കൃത കോളേജിൽ സാറിൻ്റെ കീഴിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ..സാറിനെ നേരിട്ട് അറിയാം ... .....അഭിമാനത്തോടെ നേരുന്നു ആശംസകൾ .....അഭിനന്ദനങ്ങൾ.... പ്രാർത്ഥനകൾ🙏🙏🙏🙏
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂഅർഹതയ്ക്കുള്ള അംഗീകാരം, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂറഫീഖ് പൊന്നാനി
പ്രിയപ്പെട്ട അദ്ധ്യാപകന് അർഹിച്ച അംഗീകാരം
മറുപടിഇല്ലാതാക്കൂ