വല്ലപ്പുഴയിൽ വീൽചെയറും വാക്കറും നൽകി പട്ടാമ്പി കൂട്ടായ്മ

ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി വീൽചെയറും വാക്കറും നൽകി പട്ടാമ്പി കൂട്ടായ്മ ദമ്മാം സൗദി അറേബ്യ ടീം.

പട്ടാമ്പി കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വല്ലപ്പുഴ നെസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന് വീൽചെയറും വാക്കറും നൽകി.

പട്ടാമ്പി കൂട്ടായ്മയ്ക്കുവേണ്ടി ഉപദേശക സമിതി അംഗം അനസ്, ജനറൽ സെക്രട്ടറി കെ.പി റസാക്ക്, ജോയിന്റ് സെക്രട്ടറി ഷാഹിദ് വിളയൂർ, റിയാസ് മരുതൂർ, ഇ.കെ അബ്ദുറഹ്‌മാൻ, അഷ്‌റഫ് പട്ടാമ്പി എന്നിവർ ചേർന്ന് ഉപകരണങ്ങൾ നെസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.

ചടങ്ങിൽ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജെംഷിന, വാർഡ് മെമ്പർ എൻ.ഫബ്ന, നെസ്റ്റ് ജനറൽ സെക്രട്ടറി ടി.യൂസഫ്, ഭാരവാഹികളായ അബ്ദുൾ സലാം വല്ലപ്പുഴ, കെ.സദഖത്തുള്ള,  പി.അബു ഹാജി,  വി.ഉണ്ണിൻകുട്ടി ഹാജി, ഉമ്മർ ഹാജി, കെ.നമിത, കെ.കെ അപർണ  എന്നിവർ പങ്കെടുത്തു.

സമൂഹത്തിലെ അർഹരായ ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി കൂട്ടായ്മ ദമ്മാം നടത്തിവരുന്ന വിവിധ സാമൂഹിക-ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് സെന്ററിന് ഉപകരണങ്ങൾ കൈമാറിയത്. 

ചികിത്സയുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുന്നതിനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം