വനിത ശിശു വികസന വകുപ്പിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബർ ആദ്യവാരം മുതൽ ഓരോ മൂന്നുമാസം കൂടുമ്പോഴും അങ്കണവാടികളിലെ കുട്ടികൾക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി വൈദ്യ പരിശോധന ഉറപ്പുവരുത്തും.
ഇതിനായി ഓരോ സബ് സെന്ററിന്റെയും പരിധിയിലുള്ള അങ്കണവാടികളിലെ കുട്ടികളെ പരിശോധിച്ച് വൈകല്യം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്ന പക്ഷം പ്രസ്തുത കുട്ടികളെ രക്ഷിതാക്കളുടെ അനുമതിയോടുകൂടി ബന്ധപ്പെട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർക്ക് റഫർ ചെയ്യും.
ഈ കുട്ടികളെ മെഡിക്കൽ ഓഫീസർ പരിശോധിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കും. ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്യും.
കപ്പൂർ പഞ്ചായത്ത് കുമരനല്ലൂർ അങ്കണവാടിയിൽ വാർഡ് അംഗം അലി കുമരനല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. ജെ.പി.എച്ച് എൻ.പി.എസ് സലിത, എം.എൽ എസ്.പി പ്രിൻസി, അങ്കണവാടി അധ്യാപിക ഉഷ തുടങ്ങിയവർ സംസാരിച്ചു.
