കേരള വ്യാപാരി വ്യവസായി സമിതി പട്ടാമ്പി ഏരിയാ സമ്മേളനം

UPI ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പട്ടാമ്പി ഏരിയ സമ്മേളനം  ആവശ്യപ്പെട്ടു.

പട്ടാമ്പി സായ് ആനന്ദാസ് ഹാളിൽ നടന്ന സമ്മേളനം സമിതി സംസ്ഥാന കമ്മിറ്റി അംഗം വി.മനോജ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എൻ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സമിതി ഏരിയ സെക്രട്ടറി കെ.ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സമിതി ജില്ലാ ട്രഷറർ എം.ബഷീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ.എം ഏരിയാ സെക്രട്ടറി  ടി.ഗോപാലകൃഷ്ണൻ, നഗരസഭാ കൗൺസിലർ പി.വിജയകുമാർ, കെ.ഗോപാലകൃഷ്ണൻ, സമിതി ഏരിയാ ട്രഷറർ എ.കെ അഷ്‌റഫ്, കെ.പി ബാബു, കെ.എച്ച് സുബ്രഹ്മണ്യൻ, ടി.സിദ്ദിഖ്, പി.ടി അബൂബക്കർ, പി.ടി അബ്ദുൾ റഹീം തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ :

എൻ.കുഞ്ഞുമുഹമ്മദ് (പ്രസിഡണ്ട്),

കെ.ബാലകൃഷ്ണൻ (സെക്രട്ടറി),

എ.കെ അഷ്‌റഫ് (ട്രഷറർ)

ടി.സിദ്ദീഖ്, വി.ബി മണികണ്ഠൻ, സിയാവുദ്ദീൻ (വൈസ് പ്രസിഡണ്ടുമാർ),  പി.ടി അബൂബക്കർ, ഒ.നിജിത്ത് കുമാർ, പി.ടി അബ്ദുൾ റഹീം (ജോ.സെക്രട്ടറിമാർ). 25 അംഗ ഏരിയാ കമ്മിറ്റിയേയും 20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം