മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു.
ഏറെനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് (ചൊവ്വാഴ്ച) പകൽ 3.40 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടർച്ചയായി എം.എൽ.എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി അംഗവും ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 തിരഞ്ഞെടുപ്പുകളിൽ പുതുതായി രൂപീകരിച്ച കളമശ്ശേരിയിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി. 2005 ജനുവരി മുതൽ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്നാണ് 2005ൽ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻ്റിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെൻ്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു.
കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിൻ്റെ ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
ഭാര്യ : നദീറ. മക്കൾ : അഡ്വ.വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ അബ്ബാസ്, വി.ഇ അനൂബ്.
Summary : Former Industries and Public Works Minister and a prominent leader of the Muslim League in Central Kerala, V.K. Ibrahim Kunju (73), passed away.
He had been undergoing treatment for cancer for a long time. He died at a private hospital in Kochi at around 3.40 pm today (Tuesday).
He has been an MLA for four consecutive terms and a minister for two terms representing the Muslim League. He is a member of the Muslim League's high-powered committee and a member of the IUML National Executive Committee.
He entered the Legislative Assembly by winning from Mattancherry in the 2001 and 2006 assembly elections and from the newly formed Kalamassery in the 2011 and 2016 elections. He was the Minister of Industries and Social Welfare from January 2005 to May 2006. He also served as the Minister of Public Works from 2011 to 2016.
