നിരാലംബരായ വയോധികർക്ക് താമസയോഗ്യമായ വീടൊരുക്കാൻ 'ചർക്ക'യുടെ ചായമക്കാനി.
അകാലത്തിൽ മരണപ്പെട്ട കൊപ്പത്തെ കോൺഗ്രസ് പ്രവർത്തകൻ ഗിരീഷിൻ്റെ നിരാംലംബരായ വൃദ്ധ മാതാപിതാക്കൾ താമസിക്കുന്നത് ശോചനീയാവസ്ഥയിലായ വീട്ടിലാണ്. ഇത് താമസ യോഗ്യമാക്കുന്നതിന് ഫണ്ട് കണ്ടെത്താനാണ് കൊപ്പം ടൗണിൽ ചർക്കയുടെ നേതൃത്വത്തിൽ ഒന്നിപ്പ് എന്ന പേരിൽ ചായമക്കാനി സംഘടിപ്പിച്ചത്.
വൈകീട്ട് അഞ്ചുമണി മുതൽ രാത്രി എട്ടുവരെയാണ് പരിപാടി നടന്നത്. ഒരു ലക്ഷത്തി അൻപത്തി അയ്യായിരത്തി അഞ്ഞൂറ്റി എഴുപത് (1,55,570/-) രൂപയാണ് ചായമക്കാനിയിലൂടെ സ്വരൂപിച്ചത്.
പ്രദേശത്തെ ഗായകർ പാട്ടുപാടി പരിപാടിക്ക് മാറ്റ് കൂട്ടി. ഈ ആഴ്ച തന്നെ വീടിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ചർക്ക ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ രാഷ്ട്രീയ, സന്നദ്ധ, സാമൂഹ്യ, കലാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചേർത്തു നിർത്തലിൻ്റെ രാഷ്ട്രീയം പറഞ്ഞ് വ്യത്യസ്തമായ പരിപാടികളിലൂടെ ശ്രദ്ധ നേടിയ സംഘടനയാണ് ചർക്ക.
നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം സംഘടന നടത്തിയിട്ടുണ്ട്, വീടൊരുക്കിയും ഇലക്ട്രിക്കൽ വീൽ ചെയറുകൾ നൽകിയും, മറ്റ് സഹായ സഹകരണങ്ങൾ നൽകിയുമെല്ലാം ചർക്ക തീർത്തത് വേറിട്ട സേവന വഴിയാണ്.
Summary:
'Charka's tea making to make a house suitable for the destitute elderly.
The elderly parents of Congress worker Girish, who died untimely in Koppam, live in a house in a deplorable condition. A tea making event called 'Onnipp' was organized in Koppam town under the leadership of Charka to raise funds to make it suitable for living.
One lakh fifty five thousand five hundred seventy (1,55,570/-) was raised through the tea making event.
