'യുവത ഗ്രാമതയുടെ സമഗ്രതക്ക്' എന്ന സന്ദേശവുമായി, പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂനിറ്റ് നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി രണ്ട് കളിസ്ഥലങ്ങൾ സജ്ജമാക്കി. പട്ടാമ്പി നഗരസഭയിലെ 23, 24 വാർഡുകളിൽപെട്ട ഗ്രീൻ പാർക്ക്, ലിബർട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കളിസ്ഥലങ്ങൾ നിർമ്മിച്ചത്.
റെയിൽവെ പുതുതായി തുറന്നു കൊടുത്ത അടിപ്പാതയിലൂടെ നടന്നു വരുന്നവർക്ക് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചേരാവുന്ന നടപ്പാതയും ക്യാമ്പിൻ്റെ ഭാഗമായി കുട്ടികൾ ശുചീകരിച്ചു. പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയുടെ പുനരുൽപാദന കേന്ദ്രത്തിന് കൈമാറി. ഗ്രീൻ പാർക്കിലെ നിലവിൽ പാടത്തുള്ള ഗ്രൗണ്ടിലെ കുണ്ടും കുഴികളും നിരപ്പാക്കിയും ലിബർട്ടിയിൽ, പുതിയ റെയിൽവെ അടിപ്പാതക്ക് സമീപം പുതിയ ഗ്രൗണ്ട് നിർമ്മിച്ചുമാണ് എൻ.എസ് .എസ് വളണ്ടിയർമാർ നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയത്. ഗ്രീൻ പാർക്കിൽ നിന്നും റെയിൽവെ ലൈൻ വരെയുള്ള പൊന്തക്കാടുകളും വളണ്ടിയർമാർ വൃത്തിയാക്കി.
സമാപന സമ്മേളനത്തിൽ നഗരസഭ കൗൺസിലർ ഷെഫീഖ് പുഴക്കൽ, എം.ഇ.എസ് കോളെജ് സെക്രട്ടറി ഹംസ കെ.സൈദ്, പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, കോഡിനേറ്റർമാരായ ടി.ദിലീപ്, ജസ്ന, സിനാൻ തുടങ്ങിയവർ പങ്കെടുത്തു.
Summary:
NSS volunteers built two playgrounds.
The seven-day co-educational camp conducted by the NSS unit of Pattambi MES Arts and Science College concluded.
Two playgrounds were set up as part of the camp. The playgrounds were built under the leadership of NSS volunteers in Green Park and Liberty areas of wards 23 and 24 of Pattambi Municipality.
