സാംസ്കാരിക പ്രൗഢി വിളിച്ചോതി ഘോഷയാത്ര : ദേശീയ സരസ് മേയ്ക്ക് ഉജ്ജ്വല തുടക്കം.

ചരിത്രസ്മരണകളുറങ്ങുന്ന ചാലിശ്ശേരിയുടെ പ്രൗഢി വിളിച്ചോതി നടത്തിയ വിളംബര ഘോഷയാത്രയോടെ പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ഉജ്ജ്വല തുടക്കം.

തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. പതിമൂന്നാമത് സരസ് മേളയുടെ പ്രതീക സൂചകമായി പതിമൂന്ന് പതാകകൾ വഹിച്ചായിരുന്നു ഘോഷയാത്ര.

വാദ്യഘോഷ അകമ്പടിയോടെ കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായ , തെയ്യം, തിറ, കരിങ്കാളി, കഥകളി തുടങ്ങിയ ആവിഷ്കാരങ്ങളും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. മുത്തുക്കുടകളും കേരളത്തിലെ തനത് കലാരൂപമായ മോഹിനിയാട്ടവും ഒപ്പം ഒപ്പനയും ശിങ്കാരി മേളത്തിനൊത്ത് ചുവടും ചേർന്നപ്പോൾ ഘോഷയാത്ര വർണ്ണാഭമായി. 

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവർ  ചാലിശ്ശേരി കദീജ മൻസിൽ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് തുടങ്ങി ഉദ്ഘാടന വേദിയായ മുലയം പറമ്പ് മൈതാനിയിൽ പ്രവേശിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ, സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ , ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം