പട്ടാമ്പി എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ, ആൻ്റി നെർകോട്ടിക് സെൽ, എൻ.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. നന്മ നിറഞ്ഞ ജീവിതത്തെ ലഹരിയായി കാണാനും മയക്കു മരുന്നുകളിലെ ഭീകരതയും ദുരന്തവും ചതിക്കുഴികളും തിരിച്ചറിയാനും വിദ്യാർത്ഥി യുവജനങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിവൻ്റീവ് ഓഫീസർ എം. ശെൽവകുമാർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അധ്യക്ഷനായി.
കോളെജ് സെക്രട്ടറി ഹംസ കെ.സൈദ്, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റർ ടി.ദിലീപ്, ആൻ്റി നെർകോട്ടിക് സെൽ കൺവീനർ സി.യു അനുറോഷ, ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ ഫാത്തിമ ഹസനത്ത്, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ, എക്സൈസ് ഓഫീസർ അനുപ്, സ്റ്റുഡൻ്റ് കോ-ഓഡിനേറ്റർ കെ.ദേവി, എ.ഫാത്തിമ നഹ്‌ദ, തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് പി.നിമിത നേതൃത്വം നൽകി.
