മിഡിൽ ഈസ്റ്റിൽ നിരവധി തൊഴിൽ അവസരമൊരുക്കി ലുലു ഗ്രൂപ്പ്.
കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർഥികളെയാണ് പരിഗണിക്കുന്നത്.
കേരളത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം. അപേക്ഷകർ വിശദമായ ബയോഡേറ്റക്കൊപ്പം പാസ്പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെ അസ്സൽ കോപ്പിയും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.
സെയിൽസ്മാൻ/ കാഷ്യർ: പ്ലസ് ടു യോഗ്യതയുള്ള 20നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട് വെയർ, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന.
ഹെവി, ലൈറ്റ് ഡ്രൈവർ: യു.എ.ഇ അല്ലെങ്കിൽ കെ.എസ്.എയിലെ സാധുവായ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.
ആലപ്പുഴ- വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിൽ ജൂൺ 30നും കോട്ടക്കൽ പീയം ഓഡിറ്റോറിയത്തിൽ ജൂലൈ രണ്ടിനും കണ്ണൂർ താണ ദിനേശ് ഓഡിറ്റോറിയത്തിൽ ജൂലൈ നാലിനും രാവിലെ ഒമ്പത് മുതൽ മൂന്നു വരെയാണ് അഭിമുഖം.
വിവരങ്ങൾക്ക്:
+91 7594054655,
+91 7593812223,
+91 7593812225.
