തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു

ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി കോട്ടയം കടുത്തുരുത്തി കപിക്കാട് ചാലക്കപള്ളിയിൽ സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ ഇന്റേണൽ പരീക്ഷയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. 

സ്നേഹ നിലത്തു വീണു കിടക്കുന്നത് കണ്ട് സഹപാഠികളാണ് ജൂബിലി മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തലക്കും നട്ടെല്ലിനുമടക്കം ഗുരുതര പരിക്കേറ്റിരുന്നു. 11 മണിയോടെ മരണപ്പെട്ടു.   

പഠന സമ്മർദ്ദമല്ല ആത്മഹത്യക്ക് കാരണമെന്നും, വിദ്യാർഥിനി വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും കോളേജ് അധികൃതർ പറയുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികൾ രേഖപ്പെടുത്തിയ പൊലീസ്, വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. 

വ്യക്തിപരമായ ചില പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്നേഹ കുറച്ചു ദിവസങ്ങളിലായി നിരാശയിലായിരുന്നതായും പറയപ്പെടുന്നുണ്ട്.

സ്നേഹയുടെ മാതാപിതാക്കൾ വിദേശത്താണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം