ദേശീയ ചാമ്പ്യൻഷിപ്പിൽ പുതിയ റിക്കാർഡ് സൃഷ്‌ടിച്ച ആൻസി സോജന് അഭിനന്ദന പ്രവാഹം

ഭുവനേശ്വറിൽ നടന്ന അന്തർ സംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതാ ലോങ് ജംപിൽ 6.88 മീറ്റർ ചാടി പുതിയ ദേശീയ റെക്കോർഡ് സ്വന്തമാക്കി തൃശൂർ സ്വദേശി ആൻസി സോജൻ ചരിത്രം കുറിച്ചു. 

22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡ് തകർത്താണ് നേട്ടം കൈവരിച്ചത്!

2004ൽ ഏഥൻസ് ഒളിമ്പിക്സിൽ 6.83 മീറ്റർ ചാടി അഞ്ജു ബോബി ജോർജ് സ്ഥാപിച്ചിരുന്ന 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡാണ് ആൻസി മറികടന്നത്. മത്സരത്തിന്റെ ആദ്യ ശ്രമത്തിൽ തന്നെ 6.73 മീറ്റർ ചാടിയ ആൻസി, അഞ്ചാം ശ്രമത്തിലാണ് റെക്കോർഡ് ദൂരമായ 6.88 മീറ്ററിലേക്ക് പറന്നിറങ്ങിയത്.

ഈ മിന്നും പ്രകടനത്തോടെ ദേശീയ കിരീടവും ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യതയും ആൻസി സ്വന്തമാക്കി.  വ്യക്തിപരമായ വെല്ലുവിളികളും കഠിന പരിശീലനവും അതിജീവിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം