പെൻഷൻകാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുമെന്നും, അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും വി.ടി ബൽറാം എം.എൽ.എ പറഞ്ഞു.
കെ.എസ്.എസ്.പി.എ പട്ടിത്തറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് ഒ.പി ഉണ്ണിമേനോന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിരേഖ മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് പി.വി ഷാജഹാൻ, മെമ്പർ റസിയ അബൂബക്കർ, പി. ഇബ്രാഹിംകുട്ടി, വി.കെ ഉണ്ണികൃഷ്ണൻ, കെ. മൂസക്കുട്ടി, ഋഷഭ ദേവൻ നമ്പൂതിരി, കെ.സി രാജാഗോപാലൻ, തുടങ്ങിയവർ സംസാരിച്ചു. സി.ആബിദലി സ്വാഗതവും ടി.കെ മൊയ്‌തീൻ കുട്ടി നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം
