ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ മലപ്പുറം താഴെക്കോട് സ്വദേശിനികൾ ഹരിയാനയിലേക്ക്

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അണ്ടർ-23 ഗുസ്തി സെലക്ഷൻ ട്രയൽസിൽ മികവ് തെളിയിച്ച താഴെക്കോട് സ്വദേശിനികളായ കെ. അഫ്'ല ഷെറിനും എം.പി ഫാത്തിമ ഷിഫയും ദേശീയ അണ്ടർ-23 ഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.

62 കിലോ വിഭാഗത്തിൽ മത്സരിച്ച അഫ്'ല ഷെറിനും 65 കിലോ വിഭാഗത്തിൽ മത്സരിച്ച ഫാത്തിമ ഷിഫയും ഒന്നാം സ്ഥാനം നേടിയാണ് കേരള ടീമിൽ ഇടം നേടിയത്. 

ജൂലൈ 10, 11 തീയതികളിൽ ഹരിയാനയിൽ നടക്കുന്ന ദേശീയ അണ്ടർ-23 ഗുസ്തി ചാമ്പ്യൻഷിപ്പിലാണ് ഇരുവരും കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുക.

താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. അഫ്'ല ഷെറിൻ ഈ വർഷം പ്ലസ് ടു പരീക്ഷ വിജയിച്ച വിദ്യാർത്ഥിയാണ്. ഫാത്തിമ ഷിഫ നിലവിൽ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.

അഫ്'ല ഷെറിൻ താഴെക്കോട് കൂരി ബഷീർ - സനൂജ ദമ്പതികളുടെ മകളാണ്.  ഫാത്തിമ ഷിഫ അരക്കുപറമ്പിലെ മാടംപാറ ഉണ്ണീൻകുട്ടി - ആസ്യ  ദമ്പതികളുടെ മകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം