ചാലിശ്ശേരി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി, കൃഷി അസിസ്റ്റന്റ് കെ.ശ്യാം, എ.ഡി.സി അംഗങ്ങളായ വി.കെ യൂസഫ്, ഋഷഭദേവൻ നമ്പൂതിരി, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആത്മയുടെ പ്രാപ്തി വികസന പദ്ധതിയുടെ ഭാഗമായി മണ്ണുത്തി അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ ഫാം ഓഫീസർ കെ.ശ്രീലജ കർഷകർക്ക് ക്ലാസ് എടുത്തു. തൃത്താല ബ്ലോക്ക് സാമ്പത്തിക സാക്ഷരത കൗൺസിലർ കെ.വി ശ്രീധരൻ കർഷകർക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തി.
കൃഷിഭവന്റെ നേതൃത്വത്തിൽ ഉത്പാദിപ്പിച്ച ചെണ്ടുമല്ലി, വിവിധ നഴ്സറികളുടെ തൈകൾ, കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ എന്നിവയും വിൽപ്പനയ്ക്കായി ഞാറ്റുവേല ചന്തയിൽ പ്രദർശിപ്പിച്ചിരുന്നു.
150 ഓളം പേർ പങ്കെടുത്ത കർഷക സഭയിൽ കൃഷി ഓഫീസർ സി.സൂര്യ സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
