ആറങ്ങോട്ടുകര സ്വദേശി പുണെയിൽ വാഹനാപകടത്തിൽ മരിച്ചു

പൂണെയിലുണ്ടായ വാഹനാപകടത്തിൽ ആറങ്ങോട്ടുകര സ്വദേശിയും കോളജ് വിദ്യാർഥിയുമായ യുവാവ് മരിച്ചു. 

ആറങ്ങോട്ടുകര ഇന്ദിരാലയം വീട്ടിൽ ശ്രീഹരിയാണ് (26) മരിച്ചത്. ബുധനാഴ്ച അർധരാത്രിയാണ് അപകടം. ശ്രീഹരി സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പുണെ നിക്മാർ കോളജ് വിദ്യാർഥിയാണ് ശ്രീഹരി.

പിതാവ്: ഒ.പി ആനന്ദകൃഷ്ണൻ (സി.പി.എം  തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗം).  മാതാവ്: സായി ഗീത. സഹോദരൻ: ശ്രീജിത്ത്. 

നാട്ടിൽ എത്തിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഷൊർണൂർ ശാന്തി തീരത്ത് സംസ്‌കരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം