കൂടല്ലൂർ എം.ടി വാസുദേവൻ നായർ മെമ്മോറിയൽ ഗവൺമെൻ്റ് ഹൈസ്കൂളിലെ നവീകരിച്ച ഗ്രൗണ്ടിൽ കായിക മേള അരങ്ങേറി.


പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദിരാ ദേവി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട്  ടി.സാലിഹ് അധ്യക്ഷത വഹിച്ചു.

ജംഷീന ടീച്ചർ, എൻ.കെ ശിവരാമൻ, ടി.രാജേഷ്, ഫൗസിയ, കെ.റീജ, കെ.സുജാത, ടി.വി സജീവ്, പി.എം ദീപ, അഫ്സൽ പുളിക്കൽ എന്നിവർ സംസാരിച്ചു.

വേൾഡ് കപ്പ് ഫുട്ബോൾ കൂട്ടായ്മ കൂടല്ലൂർ കുട്ടികൾക്ക് സ്പോർട്സ് കിറ്റും, കുമ്പിടി VRS ഫാർമസി മെഡിക്കൽ കിറ്റും, ഫിഫ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് വിജയികൾക്കുള്ള മെഡലുകളും നൽകി.  

കായിക അധ്യാപകൻ എൻ.വി ഷബീറിൻ്റെ  നേതൃത്വത്തിൽ മികവാർന്ന പ്രകടനങ്ങളോടെ  വിദ്യാർഥികൾ കായികമേള അവിസ്മരണീയമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം