ഞാങ്ങാട്ടിരി മാട്ടായ യെസ് ഇംഗ്ലീഷ് സ്‌കൂളിൽ നാല് നാൾ നടക്കുന്ന ആർട്ടോറിയത്തിന് ഉജ്വല തുടക്കം. ഏഴ് വേദികളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാമത്സരങ്ങൾ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടി.വി.എം അലി ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ കെ.പി അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിള കവി നാസർ മാസ്റ്റർ മേച്ചേരി മുഖ്യാതിഥിയായി.
സ്‌കൂൾ ചെയർമാൻ ടി.അഷ്റഫ് അലി, ഡയറക്ടർമാരായ ടി.അബ്ബാസ്, ടി.അബൂബക്കർ സിദ്ധീഖ്, പ്രിൻസിപ്പൽ ടി.അബദുൾ ഹക്കിം ബുഖാരി, ആബിദ് സഖാഫി കരിങ്ങനാട്, അബ്‌ദുൾ കരീം ഫാളിലി, ഹനീഫ സഅദി, അലി അഹ്സനി, സൈഫുദ്ദീൻ സഖാഫി, സഫ്'വാൻ സഅദി, ഷാജഹാൻ ഫാളിലി, അഷറഫ് അൽ ഹസനി, നിയാസ് സഅദി, ബിലാൽ സഖാഫി, ഷാഫി അദനി, ഷുഹൈബ് അൽ ഹസനി, ഹംസ കറുകപുത്തൂർ തുടങ്ങിയർ പങ്കെടുത്തു.
Tags
Education
