കോൺഗ്രസ് നേതാവും മുൻ നിയമസഭാംഗവുമായ കെ.അച്യുതൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1996 മുതൽ 2016 വരെ നാല് തവണ ചിറ്റൂർ  എം.എൽ.എ ആയിരുന്നു. ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനായും തത്തമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. 

കേരള വിദ്യാർഥി യൂണിയനിലൂടെയാണ് കെ.അച്യുതൻ പൊതുരംഗത്തെത്തിയത്. കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ കർഷകരുടെ ഇടയിൽ പ്രവർത്തിച്ച് രാഷ്‌ട്രീയ രംഗത്ത് സജീവമായി.  1996 ൽ കെ.കൃഷ്‌ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2016 വരെ തുടർച്ചയായി വിജയിച്ചു.

പിതാവ് : കിട്ടുണ്ണി. മാതാവ്: വള്ളി. ഭാര്യ: സി.കെ സുധ നിലവിൽ ചിറ്റൂർ എം.എൽ.എയായ സുമേഷ് അച്യുതൻ മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം