മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മൂന്നു പേർക്ക് പരിക്കേറ്റു.

കോഴിക്കോട്- തൃശൂർ ദേശീയ പാതയിൽ ഇടിമുഴിക്കൽ എന്ന സ്ഥലത്ത് ഇന്ന് വെളുപ്പിനാണ് അപകടം നടന്നത്. പെരുവള്ളൂർ സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരിച്ചത്. 

കണ്ണൂർ ഭാഗത്തു നിന്ന് ചെങ്കൽ കയറ്റിവന്ന ലോറിയും കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 

തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽപ്പെട്ട അഞ്ചുപേരും സുഹൃത്തുക്കളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം