കൂറ്റനാട് പ്രസ് ക്ലബ് ഓണം ആഘോഷിച്ചു

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ തൃത്താല എസ്.എച്ച്.ഒ മനോജ് കെ.ഗോപിയെ കൂറ്റനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് സി.മൂസ അധ്യക്ഷത വഹിച്ചു. 

ചാലിശ്ശേരി എസ്.എച്ച്.ഒ എം.മഹേന്ദ്ര സിംഹ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാ രസം പകരുന്നതിനു വേണ്ടി എരിവും പുളിയും പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്ത എഴുതുന്ന പ്രവണത അഭികാമ്യമല്ലെന്നും ചില കേസുകളിൽ ഇരയ്ക്ക് നീതി ലഭ്യമാവാത്ത സാഹചര്യം തന്നെ ഇതുമൂലം വന്നുചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്.എച്ച്.ഒ മനോജ് കെ.ഗോപിയെ പ്രസിഡണ്ട് സി.മൂസ പൊന്നാടയും,  സെക്രട്ടറി ഇസ്മയിൽ പെരുമണ്ണൂർ ഉപഹാരവും നൽകി ആദരിച്ചു. ടി.വി.എം അലി, എ.സി.ഗീവർ, മധു കൂറ്റനാട്, ഇ.വി മുഹമ്മദ്, രഘു പെരുമണ്ണൂർ, വീരാവുണ്ണി മുള്ളത്ത്, കെ.വിനോദ്, കെ.ജി.സണ്ണി, പ്രദീപ് ചെറുവാശ്ശേരി, എസ്.എം അൻവർ കൂടല്ലൂർ, ഉമാശങ്കർ എഴുമങ്ങാട്, റഹീസ് പെരുമണ്ണൂർ, അബൂബക്കർ മല, അഷ്റഫ് ദേശമംഗലം, ഷിബിൻ തുടങ്ങിയവർ ഓണസ്മൃതികൾപങ്കിട്ടു. തുടർന്ന് ഓണപ്പാട്ടും ഓണ സദ്യയും ഉണ്ടായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം