കുമ്പിടി പെരുമ്പലത്ത് പ്രവർത്തിക്കുന്ന ശ്രദ്ധ മാർഷ്യൽ ആർട്ട്സ്, സ്പോർട്സ് ആൻ്റ് ആർട്സ് അക്കാദമി ഏർപ്പെടുത്തിയ ഈ വർഷത്തെ ശ്രദ്ധ സാഹിത്യ പുരസ്കാരം സലാം കക്കേരിയുടെ 'അഴ' എന്ന കവിതാ സമാഹാരത്തിന് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവംബർ 16ന് ഞായറാഴ്ച 4 മണിക്ക് പെരുമ്പലം പള്ളിപ്പടിയിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന സാഹിത്യകാരൻ എം.ടി രവീന്ദ്രൻ പുരസ്കാര സമർപ്പണം നടത്തും.
സ്റ്റണ്ട് മാസ്റ്റർ ബ്രൂസ്'ലി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇതോടൊപ്പം കുട്ടികൾക്ക് ക്വിസ് മത്സരവും നടക്കുമെന്ന് സെക്രട്ടറി പി.പി ഗോപാൽജി, നിർമ്മല അമ്പാട്ട്, ലത്തീഫ് കൂടല്ലൂർ, രാജീവ് പി.മേലഴിയം എന്നിവർ പറഞ്ഞു.
Tags
Press Meet
