പട്ടാമ്പി വീരമണി ഹൗസിങ്ങ് കോളനിയിലെ അർജുൻ ഗിരി (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്.
പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ ഗുഡ്‌സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു.
പിറകിൽ വന്ന ഗുഡ്‌സ് വാഹനത്തിന്റെ ചക്രത്തിനടിയിലേക്കാണ് അർജുൻ വീണത്. ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പട്ടാമ്പി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. കനറാ ബാങ്കിലെ ജീവനക്കാരനാണ് അർജുൻ.
Tags
Accident
