ഈ വർഷത്തെ മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിന് സമ്മാനിക്കും.
അവാർഡ് സമർപ്പണം ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടക്കും.
ആധുനിക ഇന്ത്യയുടെ ശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർത്ഥം തിരുവനന്തപുരം കേന്ദ്രമായി 11 വർഷമായി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
എല്ലാവർഷവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വ ദിനമായ ജനവരി 30ന് മികച്ച ജനപ്രതിനിധികൾക്കും കലാ-സാംസ്കാരിക- മാധ്യമ- ജീവകാരുണ്യ - വിദ്യാഭ്യാസ- ആരോഗ്യ- മാനവിക - സാമൂഹ്യ സേവന മേഖലകളിൽ മികവാർന്ന പ്രവർത്തനം നടത്തുന്ന പ്രതിഭകളായ വ്യക്തിത്വങ്ങൾക്ക് നൽകുന്ന പുരസ്ക്കാരമാണ് മഹാത്മജി പുരസ്ക്കാർ.
Summary:
The Mahatmaji Award for the best legislator of the year will be presented to Pattambi MLA Muhammad Muhasin. The award presentation will be held on Friday, January 30 at 4 pm at the Thiruvananthapuram Museum Hall. The award was announced by the Thiruvananthapuram-based Jawaharlal Nehru Cultural Society in memory of India's first Prime Minister Jawaharlal Nehru.
