മലപ്പുറം വേങ്ങരയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു.

പാക്കടപ്പുറായ മാടംചിന കൊട്ടേക്കാട്ട് നിസാർ (32) ആണ് മരിച്ചത്. ജനുവരി 11ന് പറമ്പിൽ പീടികയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

അപകടത്തിൽ പാക്കടപ്പുറായ മാടംചിന സ്വദേശി ചക്കിപ്പറമ്പൻ ഉസ്‌മാൻ്റെ മകൻ മുനീർ (29) നേരത്തേ മരണപ്പെട്ടിരുന്നു.

11ന് വൈകിട്ട് പടിക്കൽ കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക എച്ച്.പി പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് പെട്രോൾ പമ്പിലേക്ക് കയറുന്നതിന്നിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മുനീർ ഞായറാഴ്‌ച മരിച്ചു. 

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മാടംചിന ജുമാമസ്‌ജിദിൽ ഖബറടക്കി. 

പിതാവ്: പരേതനായ മമ്മീതു.  മാതാവ് : ജമീല. 

ഭാര്യ: സബാന. മക്കൾ: മുഹമ്മദ് അഫ്‌സാൻ, ഹിനാറ.

Summary:

A second youth who was undergoing treatment after being injured in a bike accident in Vengara, Malappuram has also died. 

The deceased has been identified as Nisar (32) from Pakkadappura, Madamchina Kottekkat. He was undergoing treatment at Kozhikode Medical College after being injured in an accident at Parampil Peedika on January 11. 

Muneer (29), son of Chakkiparamban Usman, a native of Pakkadappura, Madamchina, had earlier died in the accident.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം