ചാലിശ്ശേരിയിൽ ജനപ്രതിനിധി സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും.

ചാലിശ്ശേരി എം.എം.എ.എൽ.പി സ്കൂളിൽ ജനപ്രതിനിധി സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഡോ.ടി.പി. ബാബുരാജ് (റിട്ട.അഡീഷണൽ ഡയറക്ടർ, ഡിഫൻസ് റിസർച്ച് സെൻ്റർ, ഡൽഹി) ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. 

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻ കുട്ടി മുഖ്യാതിഥിയായി. അറ്റൻഡൻസ് പഞ്ചിങ്ങ് മെഷ്യൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ബാബുവും, ഫസ്റ്റ് എയിഡ് റൂം സവിത അജിയും, സ്പോർട്ട്സ് റൂം സൗമ്യ ഹരീഷും, നവീകരിച്ചു കമ്പ്യൂട്ടർ ലാബ് ആനി വിനുവും ഉദ്ഘാടനം ചെയ്തു.

സംയുക്ത ഡയറി തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പ്രസാദ് പ്രകാശനം ചെയ്തു.  പാലക്കാട് ജില്ലാപഞ്ചായത്ത് മെമ്പർ ടി.കെ സുധീഷ് കുമാർ എ.വിജയൻ, സിജി ഷാബു, ജയകുമാരി, മുഹമ്മദ് മോനു, പി.നൗഷാദ്, അബ്ദുൾ ഗഫൂർ, വിനിത, സന്ധ്യ സുലൈഖ സുലൈമാൻ, സുഹൈറ, എം.ശാരിക, ദേവരാജ്, ബാബുനാസർ ടി.എം.ഷമീർ, എ.എം.നൗഷാദ്, നീനു പോൾ, കെ.ടി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

Summary:

A public meeting and inauguration of various projects were held at Chalissery MMALP School. Dr. T. P. Baburaj (Retd. Additional Director, Defence Research Centre, Delhi) inaugurated the function. School Manager M. Abdul Rahman presided over the function.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം