ദേശമംഗലം ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും, പഞ്ചായത്ത് പരിധിയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണം നൽകി.
പ്ലാറ്റിനം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമീണ വായനശാല പ്രസിഡണ്ട് ഡി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.ആർ.ജയരാജ് വർമ്മ മുഖ്യപ്രഭാഷണം നടത്തി.
വായനശാല ബാലവേദി അംഗങ്ങളായ പ്രണവ്, പാർവതി, വേദിക, സംവേദ, എന്നിവർ ചേർന്ന് ജനപ്രതിനിധികളെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി.സന്ധ്യ ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഗോപൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ഐ.ഷാനവാസ്, കെ.പ്രേമൻ, ഷംല ശിഹാബ്, ദേശമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ബി. മനോജ്, കൃഷ്ണകുമാർ, ചലിത കൃഷ്ണപ്രസാദ്, സക്കീർ ഹുസൈൻ, സിന്ധു, എം.ജി.സരിത, കെ.ശശിധരൻ, പി. ജയദേവൻ, റഷീദ്, ജോൺ എന്നിവർ സംസാരിച്ചു.
Summary:
The elected representatives of Deshamangalam Grama Panchayat and the members of the District Panchayat and Block Panchayat within the Panchayat limits were welcomed.
The function held at Platinum Jubilee Hall was presided over by the President of the Rural Library, D.V. Chandran. The inauguration was done by the President of the Thalappilli Taluk Library Council, C.Unnikrishnan. The keynote address was delivered by E.R. Jayaraj Varma.
