തിരുമിറ്റക്കോട് ഇരുങ്കൂറ്റൂർ ശ്രീകൊടലൂർക്കാവ് ക്ഷേത്ര കമ്മിറ്റിയും, ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജും ചേർന്ന് ഒക്ടോബർ 25ന് ശനിയാഴ്ച രാവിലെ 9ന് 15-ാമത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇറുമ്പകശ്ശേരി എ.യു.പി. സ്കൂളിൽ രാവിലെ 9ന് തുടങ്ങുന്ന ക്യാമ്പ് ഉച്ചയ്ക്ക് സമാപിക്കും. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക ചികിത്സാ സൗകര്യമുണ്ടാവും. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ സൗജന്യമായി നൽകും. രാവിലെ 8.30ന് രജിസ്ത്രേഷൻ തുടങ്ങും. 12 മണിയോടെ രജിസ്ത്രേഷൻ പൂർത്തിയാവും.
അന്വേഷണങ്ങൾക്ക് : 9846404231 / 9846764716 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇതിനു പുറമെ ഒക്ടോബർ 30ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് നിയുക്ത ശബരിമല മേൽശാന്തി ചാലക്കുടി ഏറന്നൂർ മന പ്രസാദ് നമ്പൂതിരിക്ക് സ്വീകരണം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.പി ശശീന്ദ്രൻ, അംഗങ്ങളായ ടി.പി മോഹനൻ, വി.വി. വേണുഗോപാലൻ, ടി.പി പത്മനാഭൻ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ. ഗോപിനാഥൻ, വി.ഭരതൻ, പി.സജിത് എന്നിവർ പങ്കെടുത്തു.
