പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കലോത്സവം നാളെ മുതൽ

പാലക്കാട് ജില്ലാ സഹോദയ സി.ബി.എസ്.ഇ കലോത്സവം 'സിംഫണി -2025'  ചന്ദ്രനഗർ ഭാരത് മാതാ  സി.എം.ഐ പബ്ലിക് സ്കൂളിൽ തുടങ്ങും.

വ്യാഴം രാവിലെ 9.30ന് നടൻ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും. നാലു വിഭാഗങ്ങളിൽ 28 വേദികളിൽ 140 ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരയ്ക്കും. 

മൂന്ന്, നാല് ക്ലാസുകൾ -കാറ്റഗറി ഒന്ന്, അഞ്ച് മുതൽ ഏഴുവരെ-കാറ്റഗറി രണ്ട്, എട്ട് മുതൽ 10 വരെ - കാറ്റഗറി മൂന്ന്, പ്ലസ് വൺ, പ്ലസ്‌ടു - കാറ്റഗറി നാല് എന്നീ വിഭാഗങ്ങളിലാണ് മത്സരം.

72 സ്കൂളുകളിൽനിന്ന് 4,300 വിദ്യാർഥികൾ കലാമേളയുടെ ഭാഗമാകും.  സി.എം.ഐ പബ്ലിക് സ്കൂളിലെ വേദികൾക്കു പുറമെ, സമീപമുള്ള പാർവതി കല്യാണ മണ്ഡപത്തിലും വേദിയൊരുക്കും. 

മത്സരാർഥികൾക്ക് ഭക്ഷണം സ്കൂളിനുള്ളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കൾക്കും ആസ്വാദകർക്കും പണം നൽകി ഭക്ഷണം വാങ്ങാൻ സൗകര്യമുണ്ട്.

സമാപന സമ്മേളനം ശനി വൈകിട്ട് 5.30ന് പിന്നണി ഗായകൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം