എം.ടി വാസുദേവൻ നായർ സ്മാരക കുമ്പിടി വായനശാല എന്ന് പുനർ നാമകരണം ചെയ്തതിൻ്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. വായനശാലാ പ്രസിഡൻ്റ് പി.വേണുഗോപാലൻ അധ്യക്ഷനായി.
ഓണോത്സവിൻ്റെ ഭാഗമായി വിവിധ പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി. ഹരിത കർമ്മസേനാ പ്രവർത്തകർക്ക് ഓണക്കോടി നൽകി ആദരിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം പി.സ്നേഹ, പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ ബാലചന്ദ്രൻ, ആനക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ദീപ, ജ്യോതി ലക്ഷ്മി, പഞ്ചായത്ത് ലൈബ്രറി കൺവീനർ പി.വി സേതുമാധവൻ, എസ്.ആർ ശോഭ, പി.എ ഗോപാലകൃഷ്ണൻ, എം.കെ പ്രദീപ്, കെ.പി ശശിധരൻ എന്നിവർ സംസാരിച്ചു.
