നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മുളയൻ കാവ് ഭഗവതി ക്ഷേത്രത്തിൽ നൃത്ത വാദ്യ സംഗീതോത്സവം നടന്നു. പ്രശസ്ത മോഹിനിയാട്ട നർത്തകനും, കേരള സാഹിത്യ നാടക അക്കാദമി ജേതാവും, കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. RLV രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ എം.ദണ്ഡപാണി അധ്യക്ഷനായി.
കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി, ദേവസ്വം ഏരിയ കമ്മിറ്റി അംഗം കെ.ടി രാമചന്ദ്രൻ, ചലച്ചിത്ര പിന്നണി ഗായിക രാധിക അശോക്, വാർഡ് മെമ്പർ ബാലഗംഗാധരൻ, കലാ സാംസ്കാരിയ പ്രവർത്തകൻ ബിജുമോൻ പന്തിരുകുലം, കവിയും, ട്രസ്റ്റി ബോർഡ് മുൻ ചെയർമാനുമായ സി.രാജൻ, മുൻ ട്രസ്റ്റി ബോർഡ് അംഗം എ.രാധാകൃഷ്ണൻ മാഷ് എന്നിവർ സംസാരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആർ. രത്മേഷ് സ്വാഗതം പറഞ്ഞു.
തുടർന്ന് നവനീത് സനിൽ വടക്കഞ്ചേരിയുടെ സോപാന സംഗീതാർച്ചനയും, കലാമണ്ഡലം പ്രിയയുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ അരങ്ങേറി.
