പിന്നണി ഗായിക രാധിക അശോകിനെ മഞ്ചേരി മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ആദരിച്ചു.

കൈതപ്രം ദാമോദരൻ നമ്പൂതിരി ക്ഷേത്രോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കാളികാവ് ദേവസ്വം നൽകുന്ന ശ്രീകാളി  പുരസ്കാരവും പ്രശസ്തി പത്രവും മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി ബിജു കൈതപ്രത്തിനു സമ്മാനിച്ചു. തുടർന്ന് പിന്നണി ഗായിക രാധിക അശോകിനെ ആദരിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്വന്തം വരികൾ പാടി, കൈതപ്രം ആരാധകരെ കയ്യിലെടുത്തു.

മിന്നൽവള കയ്യിലിട്ട പെണ്ണഴകേ.... എന്ന സ്വന്തം വരികൾ പാടിയും പാട്ടിന്റെ പൊരുൾ പറഞ്ഞുമാണ് കൈതപ്രം ആരാധകരെ കയ്യിലെടുത്തത്. രാധിക അശോകും കൈതപ്രവും ചേർന്ന്  ഗാനാർച്ചനയും നടത്തി.

തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് സൂപ്രണ്ട് സി.സി.ദിനേശ്, ഇൻസ്പെക്ടർ ബാബുരാജ്, എക്സിക്യൂട്ടീവ് ഓഫിസർ കെ.ബാലാജി, ക്ഷേത്രം മാനേജർ മുരളീധരൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണനുണ്ണി, കെ.ജി.ഹരിദാസ്, സെക്രട്ടറി മണികണ്ഠൻ, പി.ജി.ഉപേന്ദ്രൻ, ഹരി മലയിൽ, വിനീഷ്, വേണു ഞാങ്ങാട്ടിരി എന്നിവർ സംസാരിച്ചു. ഡോ.രാജാമണി, ഡോ.അനു എന്നിവർ നൃത്തം അവതരിപ്പിച്ചു. രാധിക അശോക് അനുമോദനത്തിന്  നന്ദി പറഞ്ഞു. 

പോരൂർ ഉണ്ണിക്കൃഷ്ണൻ മാരാരുടെ തായമ്പകയും അരങ്ങേറി. സംഗീതാർച്ചനയും പുത്രോട്ട് സംഘത്തിന്റെ തിരുവാതിരക്കളിയും നടത്തി. റഞ്ജു, വിജയകുമാർ, നാരായണൻ, സത്യൻ, സുധാകരൻ, രാജഗോപാൽ, ജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം