കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയ്ക്ക് ഇന്ന് കൊടിയേറ്റം: മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30ന് സരസ് മേള ഉദ്ഘാടനം ചെയ്യും.

28 സംസ്ഥാനങ്ങൾ,  ആകെ 250 സ്റ്റാളുകൾ, മുപ്പതിലധികം ഫുഡ് സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, പ്ലവർ ഷോ, ഹാപ്പിനെസ് കോർണർ എന്നിവ മേളയുടെ ആകർഷണമാകും.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ഇന്ന് മുതൽ 11 വരെ തൃത്താല ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ  സംഘടിപ്പിക്കുന്ന കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് -ഉൽപന്ന പ്രദർശന വിപണന മേളയ്ക്ക് കൊടിയേറും. 

തൃത്താലയുടെ ചരിത്രത്തിൽ ഇതാദ്യമായി അരങ്ങേറുന്ന ദേശീയ സരസ് മേള ഇന്നു വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും. 

തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ വിശിഷ്ടാതിഥിയാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എ.പി അബ്ദുൾ സമദ് സമദാനി എം.പി, വി.കെ ശ്രീകണ്ഠൻ എം.പി എന്നിവർ മുഖ്യാതിഥിയാകും. എം.എൽ.എമാരായ പി. മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിൻ എന്നിവർ പങ്കെടുക്കും.    

ഉദ്ഘാടനം സമ്മേളനത്തിനു മുന്നോടിയായി മൂന്നു മണിക്ക് ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിന് സമീപത്ത് നിന്നും മുലയംപറമ്പ് മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര  സംഘടിപ്പിക്കും. 

തുടർന്ന് കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോടും സംഘവും തിറ, പൂതൻ, കരിങ്കാളി ആവിഷ്കാരങ്ങൾ അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ഏഴു മുതൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ ശരത്, പ്രകാശ് ഉളിയേരി എന്നിവരുടെ നേതൃത്വത്തിൽ 'ത്രയ'-ദി മ്യൂസിക്കൽ ഫ്യൂഷൻ പരിപാടിയും അരങ്ങേറും.

                    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം