പിതാവ് മകനെ വെട്ടിക്കൊന്നു.

തിരുവനന്തപുരം കാര്യവട്ടം ഉള്ളൂർക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണ സംഭവം. പുത്തൻ വീട്ടിൽ ഉല്ലാസ് (35) ആണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉണ്ണികൃഷ്‌ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഉണ്ണികൃഷ്‌ണൻ നായർ തന്നെയാണ് മകന് വെട്ടേറ്റ വിവരം സമീപത്തു താമസിക്കുന്ന ഭാര്യയെ അറിയിച്ചത്. 

തുടർന്ന് നാട്ടുകാരെത്തി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ ഉല്ലാസിനെ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവസമയത്ത് വീട്ടിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. മദ്യപിച്ച് ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം