തണ്ണീർക്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയും മിസ്ബാഹുൽ ഉലൂം മദ്രസ വിദ്യാർത്ഥികളും സ്റ്റുഡൻസ് ഇസ്ലാമിക് ഫെഡറേഷൻ പ്രവർത്തകരും സംയുക്തമായി നബിദിന ഘോഷയാത്രയും ആഘോഷ പരിപാടികളും നടത്തി.
രാവിലെ മദ്രസ പരിസരത്ത് വച്ച് മഹല്ല് ഉപദേശക സമിതി ചെയർമാൻ എസ്.എം.കെ തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് ഫളലുറഹ്മാൻ അഹസനി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി പി.എം മാസ്റ്റർ, മഹല്ല് ഖത്തീബ് എം.എ മുഹമ്മദ് കുട്ടി മൗലവി, സദർ മുഅല്ലിം ഷറഫുദ്ദീൻ വാഫി, പി.ടി.എ പ്രസിഡണ്ട് പി.വി മുസ്തഫ , മഹല്ല് ട്രഷറർ ടി.കെ ഷാജി എന്നിവർ സംസാരിച്ചു.
തുടർന്ന് മദ്രസാ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നബിദിന സന്ദേശ റാലിയും ഭക്ഷണ വിതരണവും നടത്തി. മദ്രസ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരം ഇന്ന് (ഞായറാഴ്ച) 4.30ന് കൂനംമൂച്ചി മീലാദ് നഗറിൽ നടക്കും.
Tags
നബിദിനം
