ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രനടയിൽ തിരുവോണ നാളിലെ തിരുവാതിരക്കളിയും, പഞ്ചാരിമേളവും ഭക്തർക്ക് ആവേശമായി.
ഫ്രൻ്റ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാമത് ഓണഘോഷ പരിപാടിയാണ് ഇത്തവണ നടന്നത്. ക്ഷേത്ര നടപ്പുരയിൽ വലിയ പൂക്കളം ഒരുക്കിയ ശേഷം ദീപം തെളിയിച്ചു.
പട്ടിശ്ശേരി പിഷാരത്ത് സത്യഭാമ പിഷാരസ്യാരുടെ നേതൃത്വത്തിൽ പടിഞ്ഞാറെ പട്ടിശ്ശേരി കൃഷ്ണകൃപ കൈകൊട്ടി കളി സംഘം തിരുവാതിര കളി അവതരിപ്പിച്ചു.
തുടർന്ന് വെള്ളുതുരുത്തി പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ 51 പേരുടെ പഞ്ചാരിമേളവും ഉണ്ടായി. ആലിക്കര മുലക്കാട് ക്ഷേത്രത്തിലേക്കും, കുന്നത്തേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും ഫ്രൻ്റ്സ് കൂട്ടായ്മ ആഘോഷങ്ങൾ നടത്താറുണ്ട്.
തിരുവാതിരക്കളി ടീമംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.
Tags
ഓണം പൊന്നോണം
