ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ എട്ടു നോമ്പ് റാസ ഞായറാഴ്ച നടക്കും.
ഞായറാഴ്ച രാവിലെ 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത കാർമ്മികനാകും. തുടർന്ന് അനുസ്മരണ സമ്മേളനവും, 12 ന് പ്രൊഫസർ സി.പി ബാബു മോട്ടിവേഷൻ ക്ലാസ്സ് നടത്തും.
വൈകിട്ട് 6ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ഡൽഹി, യു.എ.ഇ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. 7.30 ന് മലങ്കരയിലെ പ്രസിദ്ധവും ഭക്തി നിർഭരവുമായ എട്ടുനോമ്പ് റാസ ആരംഭിച്ച് അങ്ങാടി ചുറ്റി പള്ളിയിലെത്തും. തുടർന്ന് വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ വണക്കവും , അത്താഴ സദ്യയും ഉണ്ടാകും.
ഇന്ന് (ശനി) രാത്രി 43-മത് എട്ടുനോമ്പ് സമാപന സുവിശേഷ യോഗത്തിൽ ഫാ. എൽദോസ് പാലക്കുന്നേൽ വചന സന്ദേശം നൽകി. ഇന്നലെ തിരുവോണസദ്യയും രാത്രി മുട്ടുകുത്തൽ വഴിപാടും നടന്നു. നിരവധി വിശ്വാസികൾ പങ്കെടുത്തു. പെരുന്നാൾ തിങ്കളാഴ്ച സമാപിക്കും.
