ഒറിജിനൽ മോമോസും, ചിക്കൻ ഫാലെയും കഴിക്കാം സരസ് മേളയിൽ

മോമോസ് കഴിക്കാത്തവരായി അധികമാരും ഉണ്ടാവില്ല, എന്നാൽ ഒറിജിനൽ ആസാം മോമോസ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ ചാലിശ്ശേരിയിലേക്ക് പോരൂ. പടിഞ്ഞാറ് സിക്കിമിലെ, സോറെങ് ജില്ലയിൽ നിന്നും അജംബരി എസ്.എച്ച്.ജിയെ പ്രതിനിധീകരിച്ചെത്തിയ ബന്ധനയും സഹപാചകക്കാരായ കാജൽ പ്രധാനും, റിന പ്രധാനും, കേഷരി സുബ്ബയും, ആംകുമാരി പ്രധാനുമാണ് ദേശീയ സരസ് മേളയിൽ ഭക്ഷണപ്രേമികളായ സന്ദർശകർക്ക്, വിവിധ തരം മോമോസുകളും, ചിക്കൻ ഫാലെയും വിളമ്പുന്നത്. 

ചിക്കൻ മോമോസ്, ചിക്കൻ ഫ്രൈഡ് മോമോസ്, ചിക്കൻ ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, മാവിൽ ചിക്കനും മസാലയും നിറച്ച് പ്രത്യേക രൂപത്തിൽ പൊരിച്ചെടുക്കുന്ന ചിക്കൻ ഫാലെ തുടങ്ങിയവയാണ് സിക്കിം ട്രഡീഷണൽ ഫുഡ് യൂണിറ്റിലെ പ്രധാന വിഭവങ്ങൾ. 

ചെറു ധാന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മില്ലറ്റ് ചിക്കൻ മോമോസ് സ്റ്റാളിൻ്റെ മറ്റൊരു പ്രത്യേകയാണ്. മാവിൽ ചിക്കനും, മസാലയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന മോമോസ് രുചിയുടെ കാര്യത്തിലും, ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ലഘു ഭക്ഷണമായതിനാൽ സ്റ്റാളിന് മുന്നിൽ എപ്പോഴും തിരക്കാണ്. ദരംദിൻ ബ്ലോക്ക് ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റും, യൂണിറ്റ് ഉടമയുമായ ബന്ധന.എസ് ആദ്യമായാണ് സരസ് മേളയിൽ പങ്കെടുക്കുന്നത്. ഭക്ഷ്യ വിഭവങ്ങളുടെയെല്ലാം വില 150 രൂപയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം